Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Well

Kerala

കാ​ണാ​താ​യ യു​വാ​വ് കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ

വ​യ​നാ​ട്: കാ​ണാ​താ​യ യു​വാ​വി​നെ പൊ​തു​കി​ണ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചീ​രാ​ല്‍ വ​രി​ക്കേ​രി പ​ണി​യ ഉ​ന്ന​തി​യി​ലെ ഹ​രീ​ഷ് (19) നെ​യാ​ണ് ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ പൊ​തു​കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഹ​രീ​ഷി​നെ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വെ​യാ​ണ് വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ കി​ണ​റി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി​യി​ല്‍ നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. നൂ​ല്‍​പ്പു​ഴ പോ​ലീ​സ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

Kerala

ചി​റ്റാ​റി​ൽ കി​ണ​റ്റി​ൽ ക​ടു​വ വീ​ണു

പത്തനംതിട്ട: ചിറ്റാര്‍ വില്ലൂന്നിപ്പാറയില്‍ കടുവ കിണറ്റില്‍ വീണു. ഇന്നു രാവിലെയാണ് കടുവയെ കിണറ്റില്‍ കണ്ടെത്തിയത്. ആള്‍ത്താമസമില്ലാത്ത വീടിന്‍റെ കിണറ്റിലാണ് ഇന്നു രാവിലെ കടുവയെ കണ്ടെത്തിയത്.

അലര്‍ച്ച കേട്ട് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. വിവരം അറിഞ്ഞു വനപാലകരും പോലീസും സ്ഥലത്തെത്തി. കടുവയെ മയക്കുവെടിവച്ച് പുറത്തെത്തിക്കാനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചു.

വടശേരിക്കര കുമ്പളത്താമണ്ണില്‍ കഴിഞ്ഞയാഴ്ചയാണ് മറ്റൊരു കടുവ കൂട്ടില്‍ കുടുങ്ങിയത്. പ്രദേശത്തെ ശല്യക്കാരനായി മാറിയ കടുവയെ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുക്കുകയായിരുന്നു. കടുവയെ പിന്നീട് തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയി.

Kerala

മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ദൗ​ത്യം; കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട പു​ലി​യെ പു​റ​ത്തെ​ത്തി​ച്ചു

കോ​ഴി​ക്കോ​ട്: കൂ​ട​ര​ഞ്ഞി പെ​രു​മ്പു​ള​യി​ലെ കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട പു​ലി​യെ പു​റ​ത്തെ​ത്തി​ച്ചു. കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി കു​ര്യ​ന്‍റെ കൃ​ഷി​സ്ഥ​ല​ത്തെ ആ​ള്‍​മ​റ​യി​ല്ലാ​ത്ത പൊ​ട്ട​ക്കി​ണ​റ്റി​ല്‍ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് പു​ലി വീ​ണ​ത്.

തു​ട​ർ​ന്ന് കി​ണ​റ്റി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ല്‍ പു​ലി ക​യ​റു​ക​യാ​യി​രു​ന്നു. പു​ലി​യെ താ​മ​ര​ശേ​രി റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഉ​ള്‍​ക്കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടു​മെ​ന്നും പു​ലി പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് താ​മ​ര​ശേ​രി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് അ​ധി​കൃ​ത​രും ഫ​യ​ര്‍​ഫോ​ഴ്‌​സും നേ​തൃ​ത്വം ന​ൽ​കി.

Kerala

പു​ന​ലൂ​രി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ പു​ലി; ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മം

പു​ന​ലൂ​ർ (കൊ​ല്ലം): ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ പു​ലി അ​ക​പ്പെ​ട്ടു. പു​ന​ലൂ​ർ ചാ​ലി​യ​ക്ക​ര ചാ​ങ്ങ​പ്പാ​റ സ്വ​ദേ​ശി സി​ബി​യു​ടെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് പു​ള്ളി​പ്പു​ലി അ​ക​പ്പെ​ട്ട​ത്. ഇ​ന്നു രാ​വി​ലെ കി​ണ​റ്റി​ൽ​നി​ന്നും മു​രൾച്ച കേ​ട്ട് വീ​ട്ടു​കാ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് പു​ലി​യെ ക​ണ്ടെ​ത്തി​യ​ത്.

25 അ​ടി​യോ​ളം താ​ഴ്ച​യി​ൽ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ല്ലാ​ത്ത കി​ണ​റാ​ണ്. പ​ത്ത​നാ​പു​രം വ​നം റേ​ഞ്ചി​ലെ അ​മ്പ​നാ​ർ വ​നം സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി. പു​ലി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​ർ​ആ​ർ​ടി സം​ഘ​ത്തെ വി​വ​രം അ​റി​യി​ച്ചു. വ​നം വ​കു​പ്പ് മൃ​ഗ​ഡോ​ക്ട​റെ എ​ത്തി​ച്ച് മ​യ​ക്കു​വെ​ടി വെ​ച്ച് പു​ലി​യെ ക​ര​ക​യ​റ്റാ​നു​ള്ള ശ്ര​മം തു​ട​ങ്ങി.

ഈ ​മേ​ഖ​ല​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി എ​ത്തി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പി​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. കൂ​ടാ​തെ കാ​ട്ടാ​ന​യു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം കാ​ര​ണം റ​ബ​ർ എ​സ്റ്റേ​റ്റ് മേ​ഖ​ല​യാ​യ ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്.

Latest News

Corehub Up